കാന്തല്ലൂരിൽ നാല് വയസുകാരനെ ചവിട്ടി വീഴ്ത്തി; ചെന്നൈയില്‍ നിന്നെത്തിയ സഞ്ചാരികൾ മര്‍ദിച്ചത് ഒപ്പമുണ്ടായിരുന്ന കുട്ടിയെ

പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു...
കാന്തല്ലൂരിൽ നാല് വയസുകാരനെ ചവിട്ടി വീഴ്ത്തി; ചെന്നൈയില്‍ നിന്നെത്തിയ സഞ്ചാരികൾ മര്‍ദിച്ചത് ഒപ്പമുണ്ടായിരുന്ന കുട്ടിയെ
Source: News Malayalam 24x7
Published on
Updated on

ഇടുക്കി: കാന്തല്ലൂരിൽ നാലു വയസുകാരന് മർദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയെ ആക്രമിച്ചത്. പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കാന്തല്ലൂരിൽ നാല് വയസുകാരനെ ചവിട്ടി വീഴ്ത്തി; ചെന്നൈയില്‍ നിന്നെത്തിയ സഞ്ചാരികൾ മര്‍ദിച്ചത് ഒപ്പമുണ്ടായിരുന്ന കുട്ടിയെ
'കാരണം യുവതിയുമായുള്ള അടുപ്പം'; സന്ദീപിൻ്റെ മരണം കൊലപാതകം, കുറ്റം സമ്മതിച്ച് പ്രതികൾ

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നാല് വയസുകാരനെ മർദിച്ചത്. കുട്ടിയെ വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി വലിച്ചെറിയുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇവരെ നാട്ടുകാർ ചേർന്ന് അവിടെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിന് പിന്നാലെയാണ് പൊലീസ് അവിടെ നിന്ന് പിൻവാങ്ങിയത്. എന്തിനാണ് ഇവർ ഇത്തരത്തിൽ കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.

News Malayalam 24x7
newsmalayalam.com