ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നോട്ട്‌പാഡും സീലും വ്യാജമായി നിർമിച്ച് തട്ടിപ്പ്

അനുമതി ലഭിച്ചതായി കാണിച്ച് ആരോഗ്യ വകുപ്പിൻ്റെ പേരിൽ വ്യാജ അക്നോളേജ്മെൻ്റ് രസീത്, വർക്ക് ഓർഡർ, ക്വട്ടേഷൻ അപ്രൂവൽ ലെറ്റർ എന്നിവ ഇ-മെയിൽ വഴി അയച്ചുനൽകിയാണ് തട്ടിപ്പ്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലേയും കൊല്ലം ജില്ലാ ആശുപത്രിയിലേയും മെഡിക്കൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന കരാർ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
Published on: 
Updated on: 

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ പേരിൽ വ്യാജ രേഖകളും സീലുകളും ഒപ്പും നിർമിച്ച് ജിതിൻ വർഗീസ് ജോൺ എന്നയാളെ വഞ്ചിച്ച് പണം തട്ടിയെടുത്തതായി പരാതി. തട്ടിപ്പിൻ്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേയും കൊല്ലം ജില്ലാ ആശുപത്രിയിലേയും മെഡിക്കൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന കരാർ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അനുമതി ലഭിച്ചതായി കാണിച്ച് ആരോഗ്യ വകുപ്പിൻ്റെ പേരിൽ വ്യാജ അക്നോളേജ്മെൻ്റ് രസീത്, വർക്ക് ഓർഡർ, ക്വട്ടേഷൻ അപ്രൂവൽ ലെറ്റർ എന്നിവ ഇ-മെയിൽ വഴി അയച്ചുനൽകിയാണ് തട്ടിപ്പ്.

പ്രോജക്റ്റിൻ്റെ ഏണസ്റ്റ് മണി ഡെപ്പോസിറ്റ്, എസ്.ആർ.ഒ ഫീസ് എന്നിവ ആരോഗ്യ വകുപ്പിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി 24,78,000 രൂപ കൈക്കലാക്കി. എ.ഡി.എച്ച്.എസ് ബി. ഉണ്ണികൃഷ്ണൻ, തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശി ജിതിൻ എന്നിവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അനു ആർ.എസിനെതിരെയാണ് കേസ്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലേയും കൊല്ലം ജില്ലാ ആശുപത്രിയിലേയും മെഡിക്കൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന കരാർ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
EXCLUSIVE | ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംശയം തോന്നിയപ്പോൾ ഡി.എച്ച്.എസ് ഓഫീസിൽ പോയതായി പരാതിക്കാരൻ ജിതിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ആദ്യം കരാറുമായി ബന്ധപ്പെട്ട കത്ത് ഡി.എച്ച്.എസിൽ നിന്നാണ് പോയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി പരാതിക്കാരൻ വെളിപ്പെടുത്തി. പിന്നീട് പ്രതി മുങ്ങിയ ശേഷം ഡി.എച്ച്.എസിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത് മനസിലായതെന്നും പരാതിക്കാരൻ പറഞ്ഞു.