എറണാകുളത്ത് പെറ്റി കേസ് പിഴയിൽ തട്ടിപ്പ് നടത്തി വനിതാ സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. 16 ലക്ഷം രൂപയാണ് നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
രസീതുകളിലും ക്യാഷ് ബുക്കിലും കൃത്രിമം കാട്ടിയായിരുന്നു ഇവരുടെ തട്ടിപ്പ്. സംഭവത്തിൽ ശാന്തിയെ എറണാകുളം റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തു.