'ഫ്രഷ് കട്ട്' വിവാദങ്ങള്‍ക്ക് പരിഹാരമാകുന്നു; അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കാമെന്ന് ഉടമകള്‍

പ്ലാന്റ് തുടര്‍ന്നു പ്രവർത്തിച്ചാൽ മേഖലയിൽ സംഘർഷം ഒഴിയില്ലെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തൽ
'ഫ്രഷ് കട്ട്' വിവാദങ്ങള്‍ക്ക് പരിഹാരമാകുന്നു; അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കാമെന്ന് ഉടമകള്‍
Published on
Updated on

കോഴിക്കോട് താമരശേരിയിലെ കോഴി മാലിന്യ സംസ്കരണ കേന്ദ്രമായ 'ഫ്രഷ് കട്ട്‌' സംബന്ധിച്ച വിവാദങ്ങള്‍ക്ക് പരിഹാരമാകുന്നു. ജില്ലയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കാമെന്ന് ഉടമകള്‍ അറിയിച്ചു. പ്ലാന്റ് തുടര്‍ന്നു പ്രവർത്തിച്ചാൽ മേഖലയിൽ സംഘർഷം ഒഴിയില്ലെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തൽ. പ്ലാന്റ് പൂട്ടിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലെ സാഹചര്യം സമ്പന്ധിച്ചു കലക്ടർ നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം. 2019ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ പ്ലാന്റിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

News Malayalam 24x7
newsmalayalam.com