നോവായി നിധിൻ; സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ വിദ്യാർഥി നിധിൻ രാജിന്റെ സംസ്കാരം ഇന്ന്...
നിധിൻ രാജ്
നിധിൻ രാജ്Source: News Malayalam 24x7
Published on
Updated on

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ വിദ്യാർഥി നിധിൻ രാജിന്റെ സംസ്കാരം ഇന്ന്. രാവിലെ എത്തിക്കുന്ന മൃതദേഹം ആര്യനാട്ടെ വീട്ടുവളപ്പിലാണ് സംസ്കരിക്കുക.

സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകർക്ക് കഴിഞ്ഞ ദിവസം സസ്പെൻഷൻ നൽകിയിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണ സമിതിയേയും രൂപീകരിച്ചു.

നിധിൻ രാജ്
വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ്; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

സംഭവത്തിൽ വകുപ്പ് മേധാവിക്ക് എതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിധിൻ രാജ് നേരിട്ടത്. നിധിനെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിധിൻ രാജ് ജീവനൊടുക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com