"ഇതൊന്നും ഞാൻ അറിഞ്ഞില്ല"; പെരുമ്പളം പാലം ഉദ്ഘാടനത്തിൻ്റെ ലൈവ് നീക്കം ചെയ്ത് ജി. സുധാകരൻ

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പേജ് അഡ്മിൻ ആണ് സുധാകരൻ്റെ അനുമതി ഇല്ലാതെ ലൈവ് ഇട്ടത്.
ജി. സുധാകരൻ
ജി. സുധാകരൻSource: News Malayalam 24X7
Published on
Updated on

ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാടനത്തിൻ്റെ ലൈവ് ലിങ്ക് പിൻവലിച്ച് ജി. സുധാകരൻ. ഫേസ്ബുക്കിൽ പങ്കുവച്ച ലിങ്കാണ് പിൻവലിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പേജ് അഡ്മിൻ ആണ് സുധാകരൻ്റെ അനുമതി ഇല്ലാതെ ലൈവ് ഇട്ടത്. അതിനാലാണ് ലൈവ് ലിങ്ക് നീക്കം ചെയ്തത്. പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജി. സുധാകരനെ ക്ഷണിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ആയിരുന്നു സുധാകരൻ്റെ മറുപടി.

News Malayalam 24x7
newsmalayalam.com