നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ

ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും, ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.

വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് എന്നും, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം നൽകേണ്ടത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപ് ഉള്‍പ്പടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണ്. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഒന്നണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഡിസംബർ 8നാണ് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ അടക്കം നാല് പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com