"ചിലരോട് നന്ദി പറയാൻ ഉണ്ട്"; വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍

സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തവര്‍ക്ക് വാട്‌സ്ആപ് സന്ദേശം വഴി നന്ദി അറിയിക്കാനുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
"ചിലരോട് നന്ദി പറയാൻ ഉണ്ട്"; വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍
Published on
Updated on

തിരുവനന്തപുരം: ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍. സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തവര്‍ക്ക് വാട്‌സ്ആപ് സന്ദേശം വഴി നന്ദി അറിയിക്കാനുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അനുമതി നൽകുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി സർക്കാരിനെ അറിയിച്ചു.

"ചിലരോട് നന്ദി പറയാൻ ഉണ്ട്"; വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍
ഒരു മുഴം മുമ്പേ സിപിഐഎം; സ്ഥാനാർഥി പട്ടികയ്ക്ക് നാളെ അന്തിമരൂപമാകും

ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ വാട്‌സ്ആപ് സന്ദേശം അയച്ചതിൽ എന്താണ് തെറ്റ് എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധതയുണ്ടെന്ന് പറയുന്നതെന്നും കോടതി ആരാഞ്ഞു.

"ചിലരോട് നന്ദി പറയാൻ ഉണ്ട്"; വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍
"സന്ദേശം ആനുകൂല്യങ്ങളെക്കുറിച്ച്, അത് രാഷ്ട്രീയപരമല്ല"; ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സര്‍വീസ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജീവനക്കാർക്ക് സന്ദേശം അയച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാപരമായ ചുമതലകളുള്ള മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവര്‍ത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹര്‍ജിക്ക് ആസ്പദമായ സന്ദേശത്തില്‍ ഉള്ളത് കേവലം സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത്. സന്ദേശം രാഷ്ട്രീയപരമാണ് എന്നത് ഹര്‍ജിക്കാരുടെ സങ്കല്‍പം മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com