
ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സന്തോഷവും സമൃദ്ധിയും നല്‍കുന്ന ഓണം എല്ലാവര്‍ക്കും ഒരുമിച്ച് ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഓണാശംസകള്‍. സംസ്ഥാനത്തുടനീളം കേരളത്തിന്റെ പരമ്പരാഗതമായ ഉത്സവമായ ഓണം ആഘോഷിക്കുകയാണ്. കേരളത്തിലെ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഓണം എപ്പോഴും സന്തോഷവും സമൃദ്ധിയും നല്‍കുന്നു. എല്ലാവര്‍ക്കും ഒന്നിച്ച് ഓണം ആഘോഷിക്കാം,' ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തന്റെ ഓണാംശസയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
' ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണം. നമ്മുടെ സങ്കടങ്ങളും പ്രതിസന്ധികളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവരും ഒന്നുപോലെയായിരുന്ന ഒരു കാലത്തെ കുറിച്ചുള്ള നിറഞ്ഞ സങ്കല്‍പങ്ങളുമായാണ് നാം ഓണം ആഘോഷിക്കുന്നത്,' വി.ഡി. സതീശന്‍ പറഞ്ഞു.
അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. ഏവര്‍ക്കും ഹൃദ്യമായ ഓണാശംസകളെന്നും അദ്ദേഹം പറഞ്ഞു.