കോഴിക്കോട്: യുഡിഎഫ് സർക്കാരിന്റേത് ജനവിശ്വാസത്തെ തോൽപ്പിക്കുന്ന കാൽവെപ്പുകൾ എന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ വിമർശനം. പിഎം ശ്രീ ഉൾപ്പടെയുള്ള വിഷയങ്ങളിൽ യുഡിഎഫ് സർക്കാർ ഒളിച്ചു കളിക്കുകയാണ്. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം ഒഴിവാക്കിയെന്നും ഗവർണറുടെ അമിതാധികാര പ്രവണത ഒഴിവാക്കിയെന്നും സുപ്രഭാതം മുഖപ്രസംഗം വിമർശിച്ചു.
സർക്കാർ രൂപീകരിച്ച് ഒരു മാസമായിട്ടും തെരഞ്ഞെടുപ്പ് കാലത്ത് സ്വീകരിച്ചിരുന്ന നിലപാടുകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല എന്നതാണ് വിമർശനങ്ങളുടെ പ്രധാന കാതൽ. "എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാനാവില്ല" എന്നത് ഭരിക്കുന്നവർ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.