തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ വിവാഹത്തിൽ നിന്നും പിന്മാറി വരൻ; ജീവനൊടുക്കാൻ ശ്രമിച്ച് പ്രതിശ്രുതവധു

പ്രതിശ്രുത വരൻ്റെ വീട്ടിലെത്തി കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിൽ നിന്ന് യുവാവ് പിന്മാറി...
ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ
ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കല്ലമ്പലത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിവാഹം മുടങ്ങിയതായി പരാതി. കൊല്ലം സ്വദേശിയായ പ്രതിശ്രുത വരൻ്റെ വീട്ടിലെത്തി കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിൽ നിന്ന് യുവാവ് പിന്മാറി. ഇതോടെ പ്രതിശ്രുത വധുവായ കല്ലമ്പലം സ്വദേശിനി ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ എട്ടു പേർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.

ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ
'ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റങ്ങൾക്ക് പ്രതിരോധം'; പാരഡി ഗാനങ്ങള്‍ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരവുമായി കോണ്‍ഗ്രസ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com