'രക്ഷാപ്രവർത്തന'ത്തിൽ നരഹത്യാശ്രമം ചുമത്തി ക്രൈംബ്രാഞ്ച്; എസ്ഐടി റിപ്പോർട്ട് കോടതിയിൽ

എസ്ഐടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
SIT confirms the fallout
Published on
Updated on

ആലപ്പുഴ: നവകേരള യാത്രയിലെ 'ഗൺമാൻമാരുടെ രക്ഷാപ്രവർത്തന' കേസിൽ നരഹത്യശ്രമം ചേർത്ത് ക്രൈംബ്രാഞ്ച്. എസ്ഐടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

SIT confirms the fallout
"ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചു"; ലാത്തി ഉപയോഗിച്ച് തലക്കടിച്ചതും തെറ്റെന്ന് എസ്ഐടി

ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവർ പ്രതികളാണ് എന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗണ്‍മാന്‍മാര്‍ കരിങ്കൊടി കാണിച്ചവരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.

SIT confirms the fallout
സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്

2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു. 

News Malayalam 24x7
newsmalayalam.com