പാലക്കാട് തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച

പട്ടാപ്പകലാണ് 20 പവനിലധികം സ്വര്‍ണം മോഷ്ടിച്ചത്
പാലക്കാട് തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച
Published on: 
Updated on: 

പാലക്കാട് : പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ തോക്കും കത്തിയും കാണിച്ച് കവര്‍ച്ച. മോഷണം പ്രതിരോധിക്കുന്നതിനിടെ സംഘം വെടിയുതിര്‍ത്തു. ആയുധവുമായെത്തിയ 3 യുവാക്കളാണ് സ്വര്‍ണം കവര്‍ന്നത്. ഇതര സംസ്ഥാനക്കാരാണ് പ്രതികളെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കോട്ടായി പൊലീസ് അന്വേഷണമാരംഭിച്ചു.

പാലക്കാട് തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച
പശ്ചിമ ബംഗാള്‍: ഋതബ്രത ബാനര്‍ജിയുടെ പ്രതിപക്ഷ നേതൃ സ്ഥാനം തെറിച്ചു

പെരിങ്ങോട്ടുകുറുശ്ശിയിലെ ഇഷാന്‍ ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് മോഷണം നടന്നത്. ജീവനക്കാര്‍ മാത്രമുള്ള സമയത്ത് സ്വര്‍ണമാല വാങ്ങാനെന്ന പേരിലാണ് മോഷ്ടാക്കള്‍ ജ്വല്ലറിയിലെത്തിയത്. ഹിന്ദിയില്‍ മാല ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ ജീവനക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള സ്വന്തം വീട്ടിൽ നിന്ന് താന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതോടെ വെടിയുതിര്‍ക്കുകയും കൈയില്‍ കിട്ടിയ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ട്രേകളുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ജ്വല്ലറി ഉടമ സനാത് പറഞ്ഞു.

20 പവനിലധികം സ്വര്‍ണം നഷ്ടമായതായാണ് പ്രാഥമിക നിഗമനം.

ടിഎന്‍ 07 എഇ 0145 ഐവറി കളര്‍ സാന്‍ട്രോ കാറിലാണ് സംഘമെത്തിയത്. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ പൊള്ളാച്ചിക്കടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ജീവനക്കാരുമായുണ്ടായ പിടിവലിക്കിടയില്‍ കത്തികൊണ്ട് മോഷ്ടാക്കളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.