അനാസ്ഥയുടെ കളിയിടമായി ജി.വി. രാജ സ്പോര്‍ട്‌സ് സ്കൂള്‍; ഏഴ് വര്‍ഷത്തിനിടെ പാഴാക്കിയത് 68 കോടി!

എൽഡിഎഫ് സർക്കാർ അനുവദിച്ച 132 കോടി രൂപയിൽ പകുതിയിലേറെയും ചെലവാക്കാതെ പാഴാക്കിയെന്ന് കണക്കുകൾ.
അനാസ്ഥയുടെ കളിയിടമായി ജി.വി. രാജ സ്പോര്‍ട്‌സ് സ്കൂള്‍; ഏഴ് വര്‍ഷത്തിനിടെ പാഴാക്കിയത് 68 കോടി!
Source: Files
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിന് കഴിഞ്ഞ ഏഴു വർഷക്കാലം എൽഡിഎഫ് സർക്കാർ അനുവദിച്ച 132 കോടി രൂപയിൽ പകുതിയിലേറെയും ചെലവാക്കാതെ പാഴാക്കിയെന്ന് കണക്കുകൾ. കായികതാരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ചെലവഴിച്ചത് 64 കോടി രൂപ മാത്രം. അനുവദിച്ച തുകയിൽ 68 കോടി രൂപ വിനിയോഗിക്കപ്പെട്ടില്ലെന്നാണ് കണക്കുകൾ.

എൽഡിഎഫ് സർക്കാർ ജി.വി. രാജ സ്കൂളിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ അനുവദിച്ചത് 132 കോടി രൂപയാണെന്നും അതിൽ ചെലവഴിച്ചത് 64 കോടി രൂപ മാത്രമെന്നുമുള്ള കണക്കുകളാണ് പുറത്തുവരുന്നത്. അസോസിയേഷനുകൾക്കുള്ള സാമ്പത്തിക വിഹിതം, പരിശീലകരുടെ ശമ്പളം എന്നിവയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അനാസ്ഥ കൊണ്ട് കോടികൾ ലാപ്സായിപ്പോയത്.

അനാസ്ഥയുടെ കളിയിടമായി ജി.വി. രാജ സ്പോര്‍ട്‌സ് സ്കൂള്‍; ഏഴ് വര്‍ഷത്തിനിടെ പാഴാക്കിയത് 68 കോടി!
"ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോ"; പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം.എ.ബേബി

സ്പോ‍ർട്സ് കൗൺസിലിലെ ഹോസ്റ്റലിലും വളരെ നാളുകളായി വലിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രധാനം പോഷകാഹാരത്തിൻ്റെ കുറവാണ്. കേന്ദ്ര - അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് വേണ്ടവിധം പാരിതോഷികം ലഭിക്കുന്നില്ല. അതോടൊപ്പം, താൽക്കാലിക പരിശീലകർക്കും നിലവിലെ സ്ഥിര ജീവക്കാർക്കും ശമ്പളം ലഭിച്ചിട്ട് നാല് മാസം പിന്നിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തരം പ്രശ്നങ്ങളെല്ലാം നേരിടുമ്പോഴാണ് സ്കൂൾ അനുവദിച്ച തുകയിൽ പകുതിയിലേറെയും ചെലവാക്കാതെ പാഴാക്കിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com