വിദ്യാർഥികൾക്കെതിരായ പീഡന പരാതി: എലോഹിം സ്‌നേഹത്തണലിൻ്റെ അംഗീകാരം റദ്ദാക്കും

ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും...
വിദ്യാർഥികൾക്കെതിരായ പീഡന പരാതി: എലോഹിം സ്‌നേഹത്തണലിൻ്റെ അംഗീകാരം റദ്ദാക്കും
Source: Files
Published on
Updated on

പത്തനംതിട്ട: വിദ്യാർഥികൾക്കെതിരായ പീഡന പരാതിക്ക് പിന്നാലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൻ്റെ കീഴിലെ വൃദ്ധസദനം, സ്നേഹത്തണലിൻ്റെ അംഗീകാരം റദ്ദാക്കും. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ശാരീരിക പീഡനം ഉൾപ്പെടെ പരാതികൾ ശരിവച്ചാണ് സാമൂഹിക നീതി വകുപ്പ് റിപ്പോർട്ട്. ഈ വൃദ്ധസദനത്തിൽ വച്ച് മർദ്ദനമേറ്റു എന്നായിരുന്നു പതിനേഴുകാരൻ ഉൾപ്പടെ പരാതി നൽകിയത്. വൃദ്ധമദനത്തിൽ പ്രായമായവർക്ക് ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വൃദ്ധസദനത്തിലെ മർദനത്തിനെതിരായ പ്രതിഷേധത്തിൽ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ വിശ്വാസികളെ തടഞ്ഞ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. വിശ്വാസികൾ പ്രാർഥനയ്ക്കായി കൂട്ടത്തോടെ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞു. തുടർന്ന് വിശ്വാസികൾ ബൈബിൾ ഉയർത്തി പ്രതിഷേധിച്ചു.

വിദ്യാർഥികൾക്കെതിരായ പീഡന പരാതി: എലോഹിം സ്‌നേഹത്തണലിൻ്റെ അംഗീകാരം റദ്ദാക്കും
എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ വിശ്വാസികളെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ബൈബിൾ ഉയർത്തി പ്രതിഷേധിച്ച് വിശ്വാസികൾ, പ്രദേശത്ത് സംഘർഷം

തങ്ങളുടെ ആരാധനാവകാശം ലംഘിക്കപ്പെടുകയാണെന്ന് വിശ്വാസികൾ ആരോപിച്ചു. ആരാധനാ കേന്ദ്രത്തിലല്ല കുട്ടികൾക്ക് നേരെ മർദനമുണ്ടായത്, ഈ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലാണ്. അവിടെയാണ് പ്രതിഷേധിക്കേണ്ടത്. പകരം ഞായറാഴ്ച ആരാധന നടക്കുന്ന സമയം തന്നെ പ്രാർഥനാ കേന്ദ്രത്തിൽ പ്രതിഷേധിക്കാൻ തെരഞ്ഞെടുത്തത് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് എന്നും വിശ്വാസികൾ ആരോപിച്ചു.

അതേസമയം, പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്.

News Malayalam 24x7
newsmalayalam.com