ശബരിമല മണ്ഡലകാലത്തേക്ക് ഡോക്ടർമാരെ വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യവകുപ്പ്; വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്

ഡോക്ടർമാരെ വിട്ടുകൊടുക്കുന്നത് മൂലം ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുവെന്ന് കത്തിൽ പറയുന്നു.
ശബരിമല
Source: Social Media
Published on
Updated on

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തേക്ക് ഡോക്ടർമാരെ വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണം എന്ന് ദേവസ്വം ബോർഡിന് കത്ത് അയച്ചു. യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകാറുണ്ട്. ഇതുമൂലം ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാകുന്നത്. സേവനത്തിന് വരുന്ന ഡോക്ടർമാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിൻ്റെ ഇടപെടൽ.

ശബരിമല
ആശ്വാസമേകാൻ 'ആശ്വാസ്'; മൂന്നുമാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കുമെന്ന് മന്ത്രി എം. ലിജു

അതേസമയം, ആരോഗ്യവകുപ്പിൻ്റെ കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാറിൻ്റെ പ്രതികരണം. ഈ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളും. സമാനമായ പരാതി മുൻപും ഉന്നയിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. ആരോഗ്യവകുപ്പിൻ്റെ സഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com