കണ്ണൂർ: പരിക്കിന് ശേഷം സജീവമാകാൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിൽ കിഡ്നി ട്രാൻസ്പ്ലാന്റഷന് ലൈസൻസ് ലഭിച്ച വിവരമറിയിച്ച് മന്ത്രി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിവരമറിയിച്ചത്. ഉടനെ കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ പരിയാരത്ത് ആരംഭിക്കും. വിവരം ആക്രമണത്തിനും ബഹളത്തിനുമിടയിൽ പറയാൻ വൈകിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ പറയാൻ വൈകി. കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ കിഡ്നി ട്രാൻസ്പ്ലാന്റഷന് ലൈസൻസ് ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെ സോട്ടോയുടെ ലൈസൻസ് മെഡിക്കൽ കോളേജിന് ലഭ്യമായത്. വൈകാതെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ പരിയാരത്ത് ആരംഭിക്കാൻ കഴിയും.