ആശുപത്രികളിൽ പട്ടിയും പൂച്ചയും പെറ്റുകിടക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് എനിക്കില്ല, നോക്കേണ്ടത് ആശുപത്രി ജീവനക്കാർ: കെ. മുരളീധരൻ

"ഇത്തരം കാര്യങ്ങളിലെ വീഴ്ചയ്ക്ക് സ്ഥലംമാറ്റം മാത്രമല്ല കടുത്ത നടപടി ഉണ്ടാകും"
K. Muraleedharan
Source: News Malayalam 24X7
Published on: 
Updated on: 

തിരുവനന്തപുരം: ആശുപത്രികളിൽ പട്ടിയും പൂച്ചയും പെറ്റുകിടക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അത് നോക്കേണ്ടത് ആശുപത്രി ജീവനക്കാരാണ്. ഇത്തരം കാര്യങ്ങളിലെ വീഴ്ചയ്ക്ക് സ്ഥലംമാറ്റം മാത്രമല്ല കടുത്ത നടപടി ഉണ്ടാകും. പശ്ചാത്തലസൗകര്യം സർക്കാർ ഒരുക്കി നൽകും. ബാക്കിനോക്കേണ്ടത് ആശുപത്രി ജീവനക്കാരുടെ ഉത്തരവാദിത്തം ആണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

അതേസമയം, പോളിയോ ഇമ്മ്യൂണൈസേഷനിൽ നിന്ന് നാല് ജില്ലകളെ ജില്ലകളെ ഒഴിവാക്കിയതിലും മന്ത്രി പ്രതികരിച്ചു. "10 ജില്ലയിൽ പോളിയോ ഇമ്മ്യൂണൈസേഷൻ നടക്കുന്നുണ്ട്. നാല് ജില്ലകളെയാണ് ഒഴിവാക്കിയത്. ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട് എന്നിവയെയാണ് ഒഴിവാക്കിയത്. അതിൽ ദുഖമുണ്ട്. പിന്നോക്കം നിൽക്കുന്ന രണ്ട് ജില്ലകളാണ് പ്രധാനമായും ഒഴിവാക്കപ്പെട്ടത്. എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്ന് അറിയില്ല. പൂർണമായും കേന്ദ്രത്തിന്റെ പരിപാടിയാണ്. സംസ്ഥാനത്തിന് ബദൽ മാർഗങ്ങൾ ചെയ്യാൻ പറ്റില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു കാര്യങ്ങൾ തീരുമാനിക്കും കത്ത് അയച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ഇങ്ങനെയാണ് എന്നായിരുന്നു മറുപടി", മന്ത്രിയുടെ വാക്കുകൾ.

K. Muraleedharan
കൊലപാതക ആരോപണം നിലനിൽക്കില്ലെന്ന് ഡിജിപിയുടെ നിയമോപദേശം; എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട്

കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ജില്ലകളെ വേർതിരിക്കരുതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. പോളിയോ ഒരു ദേശീയ ദൗത്യമാണ്. അത് പ്രസംഗിച്ചാൽ മാത്രം പോരാ. നടപ്പാക്കുകയും വേണം. പോളിയോ വിമുക്തമായി എന്ന് വിചാരിച്ച് അലംഭാവം കാണിക്കരുതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ടേക്കുമെത്താൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷിതവും എന്നുള്ളത് സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും മന്ത്രി പ്രതികരിച്ചു.

Related Stories

പത്മജയുടെ മടങ്ങിവരവിൽ പ്രതികരിക്കാനില്ല; മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരൻ
മന്ത്രി കെ. മുരളീധരൻ
ആരോഗ്യമന്ത്രി കെ. മുരളീധരൻ
K. Muraleedharan