മഴ മുന്നറിയിപ്പ്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കടലിൽ പോകുന്നവർ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Chance of heavy rain with thunderstorms
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും ഇടയുണ്ട്.

അതേസമയം ഇന്ത്യയിൽ കാലവർഷം ശരാശരിയിൽ കുറവായിരിക്കും ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലും കാലവർഷം ശരാശരിയിൽ കുറവായിരിക്കും കിട്ടുക. എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനത്താലാണ് മഴ കുറയുക.

Chance of heavy rain with thunderstorms
മഴ ചതിക്കുമോ? രാജ്യത്ത് കാലവർഷം ശരാശരിയിൽ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മഴ കുറയുന്നത് വരൾച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണ അളവിൽ 92 % വരെയെങ്കിലും മഴ ലഭിക്കണം. എന്നാൽ 90 % മഴ മാത്രമേ രാജ്യത്ത് ലഭിക്കുകയുള്ളൂ. കാർഷിക മേഖലയേയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Chance of heavy rain with thunderstorms
ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com