മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ

എറണാകുളം, തൃശൂർ ജില്ലയിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു.
Heavy rain warning in the state
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വന്നു അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കണ്ണൂർ, വയനാട് ജില്ലകളിലെ യെല്ലോ അലേർട്ട് ഓറഞ്ച് അലേർട്ടാക്കി മാറ്റി.

എറണാകുളം, തൃശൂർ ജില്ലയിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരും.

Heavy rain warning in the state
സിഎംആർഎൽ-എക്സാലോജിക് കേസ്; സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാധ്യതയുണ്ട്. കേരള തീരത്തും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Heavy rain warning in the state
'ചില വേർപിരിയലുകൾ നഷ്ടങ്ങൾ അല്ല, പുതിയ തുടക്കങ്ങളായിരിക്കാം'; സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
News Malayalam 24x7
newsmalayalam.com