സംസ്ഥാനത്ത് ഇന്നും മഴ..! ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക്

തെക്കൻ കേരളത്തിൽ മഴ കുറയും എന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്ലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്കൻ കേരളത്തിൽ മഴ കുറയും എന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

നാളെ മുതൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. എന്നാല്‍ കർണാടക തീരത്ത് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
സിൻഡിക്കേറ്റ് യോഗങ്ങൾ ചേരുന്നില്ല, പ്രധാന ഫയലുകൾ കെട്ടികിടക്കുന്നു; എംജി സർവകലാശാലയിൽ ഭരണ പ്രതിസന്ധി

അതേസമയം തിരുവനന്തപുരം നഗരത്തില്‍ ചെറിയ സമയത്തിനിടെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ കോർപ്പറേഷനെതിരെ വിമർശനം ശക്തമാകുന്നുണ്ട്. കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണത്തിന് ഉണ്ടാക്കിയ വീഴ്ചയാണ് കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.