എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

തീരുമാനം എൽദോസിന് എതിരായ ലൈംഗിക കുറ്റക്കേസ് ഈ മാസം പരിഗണിക്കുന്ന സാഹചര്യത്തിൽ
എൽദോസ് കുന്നപ്പള്ളി
എൽദോസ് കുന്നപ്പള്ളി
Published on: 
Updated on: 

ഡൽഹി: എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ മാസം ഇരുപത്തിയാറിന് പരിഗണിക്കാനിരിക്കവെയാണ് തീരുമാനം. സ്ഥാനാർഥിത്വത്തിലേക്ക് കുന്നപ്പള്ളിയുടെ പേര് ഉയർന്ന് വന്നപ്പോൾ തന്നെ കേസിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു. കേസ് പരിഗണിക്കുന്നത് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലാണെങ്കിൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു.

എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിച്ചാൽ മണ്ഡലത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐ ഗ്രൂപ്പ് എൽദോസിൻ്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചിരുന്നു. എൽദോസിനു പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് ഇനി പരി​ഗണനയിലുള്ളത്.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. 

News Malayalam 24x7
newsmalayalam.com