
പ്രായപൂര്‍ത്തിയാകാത്ത വ്യക്തി പ്രതിയായ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയുള്ള എല്ലാ പൊലീസ് രേഖകളുടെയും വിശദാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ ഒരു കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസ് രേഖകള്‍ ഒഴിവാക്കാനാണ് കോടതി സര്‍ക്കാരിനോടും പൊലീസിനോടും നിര്‍ദേശിച്ചത്.
പൊലീസ് സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി പരിശോധന നടത്തുമ്പോള്‍, പ്രത്യേകിച്ച് പൊതു പരീക്ഷയിലും മറ്റ് ജുഡീഷ്യല്‍, പൊലീസ് രേഖകള്‍ വീണ്ടും പുറത്തുവരുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി.
തുടര്‍ന്ന് തലശേരിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഫയലുകളിലെ എല്ലാ കേസ് രേഖകളും പൊലീസ് വകുപ്പിന്റെ ഡിജിറ്റല്‍ ഡാറ്റാബേസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ നിന്ന് ഉടനടി ഇല്ലാതാക്കാനും കോടതി നിര്‍ദേശിച്ചു.