സൂരജ് വധക്കേസ് പ്രതി പി. എം. മനോരാജിൻ്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; അപ്പീലിൽ തീർപ്പ് കൽപ്പിക്കും വരെ ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്
suraj murder case, Kerala High Court
പ്രതി മനോരാജ്, കൊല്ലപ്പെട്ട സൂരജ്Source: News Malayalam 24x7
Published on

മുഴപ്പിലങ്ങാട്: ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് കൊല്ലപ്പെട്ട കേസിലെ പ്രതി പി. എം. മനോരാജിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി ഹൈക്കോടതി. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് വരെയാണ് ശിക്ഷ മരവിപ്പിച്ചത്. ജീവപര്യന്തം തടവും പിഴയും ആയിരുന്നു ശിക്ഷ. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്.

കേസിലെ രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴിപ്രകാരമായിരുന്നു മനോരാജിനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പിഴയും ആയിരുന്നു ശിക്ഷ. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് വരെയാണ് ശിക്ഷ മരവിപ്പിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും, രാജ്യം വിട്ടുപോകരുത് ,സമാന കുറ്റകൃത്യം ആവർത്തിക്കരുത് തുടങ്ങിയ ഉപാധികളോട് കൂടിയാണ് ജാമ്യം.

suraj murder case, Kerala High Court
ടെലിഫോൺ ചോർത്തൽ; പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 2005 ഫെബ്രുവരിയിലും സൂരജിനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായി. അന്ന് സൂരജിന്റെ കാലിന് വെട്ടേറ്റിരുന്നു. ആറുമാസത്തോളം കിടപ്പിലായ സൂരജ്, പുറത്തിറങ്ങിയപ്പോഴായിരുന്നു കൊലപാതകം.

തുടക്കത്തിൽ 10 പേർ മാത്രമായിരുന്നു കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ. രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി പ്രതി ചേർത്തത്. ഇവരിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണൻ. കേസിലെ കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണയ്ക്കിടെ മരിച്ചു. ഇതോടെയാണ് പ്രതികളുടെ എണ്ണം പത്തായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com