നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി...
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതിSource: Files
Published on
Updated on

എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് കോടതി നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി.

സ്വകാര്യ മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന് കോടതി പറയുന്നുണ്ട്. ആശുപത്രികളിലേക്കുള്ള പ്രവേശനകവാടം ഉപരോധിക്കരുതെന്നും കോടതി വ്യക്തമാക്കി. രോഗികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്താൻ അനുവദിക്കരുത്, ആശുപത്രി പരിസരത്ത് ഒരു തരത്തിലുള്ള തടസങ്ങളും ഉണ്ടാകാൻ പാടില്ല, ജോലിക്ക് വരുന്നവർക്ക് പൊലീസ് സംരക്ഷണം നൽകണം എന്നും കോടതി ഉത്തരവിൽ പറയുന്നു. നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് കോടതിയുടെ നിർദേശം.

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി
കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം: മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി

അതേസമയം, അടിസ്ഥാന ശമ്പളത്തിനായുള്ള നഴ്സുമാരുടെ അതിജീവന സമരം തുടരുകയാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നഴ്സുമാർ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലെ സമരവും തുടരുകയാണ്. ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് യുഎൻഎ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com