ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസം; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റമെന്ന് പറയാനാവില്ലെന്ന് കോടതി.
ആന്റണി രാജു
ആൻ്റണി രാജുSource: ഫയൽ ചിത്രം
Published on
Updated on

കെച്ചി: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റമെന്ന് പറയാനാവില്ല. ജൂനിയര്‍ അഭിഭാഷകനായ ആൻ്റണി രാജുവും പ്രതിയും തമ്മിലുള്ള പരിചയം എന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സീനിയറിൻ്റെ കക്ഷിയാണ് മയക്കുമരുന്ന് കേസിലെ പ്രതി. അതേ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകനാണ് ആൻ്റണി രാജുവെന്നും സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും കോടതി ഹൈക്കോടതി ചോദിച്ചു. തൊണ്ടിമുതല്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കിനാണ് ഉത്തരവാദിത്തം എന്ന് ആൻ്റണി രാജു കോടതിയെ അറിയിച്ചു. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി.

ആന്റണി രാജു
നടുക്കം മാറാതെ...! ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പ്രവീൺ നാട്ടിൽ തിരിച്ചെത്തി

ആര്, എപ്പോള്‍, എവിടെവെച്ചാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് പറയാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മൊഴി. എന്തൊക്കെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു. എന്തൊക്കെയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്ന് അഭിഭാഷകന് പറയാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ജൂനിയര്‍ അഭിഭാഷകനായാലും സീനിയര്‍ ആയാലും ഒപ്പിട്ട് വാങ്ങിയത് എന്തൊക്കെ എന്ന് അറിയണമെന്നും ഹൈക്കോടതി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com