ശബരിമലയിൽ തിരിമറി നടന്നു; വിജിലന്‍സ് റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണം: ഹൈക്കോടതി

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ശബരിമലയിൽ തിരിമറി നടന്നു; വിജിലന്‍സ് റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണം: ഹൈക്കോടതി
Published on
Updated on

കൊച്ചി: ശബരിമല സ്വർണക്കവർച്ചയിൽ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. ശബരിമലയിൽ തിരിമറി നടന്നുവെന്നത് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

സ്വര്‍ണപ്പാളിയില്‍ നിന്ന് 475 ഗ്രാമോളം നഷ്ടമായി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. എസ്‌ഐടി മറുപടി പറയേണ്ടത് ഹൈക്കോടതിയോടാണെന്നും ഉത്തരവുണ്ട്.

ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വർണം എന്നല്ല. ശില്പങ്ങൾ സ്മാർട്ട്‌ ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വർണ്ണത്തിന്‍റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റൻ പോറ്റി ഇവർക്കു നിർദേശം നൽകി. 474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.

സ്മാർട്ട്‌ ക്രീയേഷൻസിൽ നിന്ന് ഈ സ്വർണം പോറ്റിക്ക് കൈമാറി. എന്നാൽ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണം. നിലവിൽ പിടിച്ചെടുത്ത ഡോക്യൂമെന്റസ് കോപ്പി ഹൈക്കോടതി രജിസ്റ്റർക്ക് സേഫ് കസ്റ്റഡി കൊടുക്കണമെന്നും കോടതി നിർദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com