കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതി

വിചാരണ കോടതിയിൽ നടപടി പുരോഗമിക്കുന്നതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി
കരുവന്നൂർ ബാങ്ക്, കേരള ഹൈക്കോടതി
കരുവന്നൂർ ബാങ്ക്, കേരള ഹൈക്കോടതിSource: ഫയൽ ചിത്രം
Published on

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയിൽ നടപടി പുരോഗമിക്കുന്നതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. 21 കേസുകളിൽ 10 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാക്കി 11 കേസുകളിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും കോടതി അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തീർപ്പാക്കി.

കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഐഎമ്മിനെയും മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയിൽ ചേർത്താണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കരുവന്നൂർ ബാങ്ക്, കേരള ഹൈക്കോടതി
"സർക്കാർ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല"; ഡിജിപി നിയമന വിവാദത്തിൽ വിശദീകരണവുമായി പി. ജയരാജൻ

എം.എം. വർഗീസും, എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണൻ എംപിയും ഉൾപ്പെടെ എട്ട് രാഷ്ട്രീയ പ്രവർത്തകരാണ് അന്തിമ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേർത്ത 27 പേരുൾപ്പെടെ ആകെ 83 പ്രതികൾ പട്ടികയിലുണ്ട്. തട്ടിപ്പ് വഴി പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ സ്വത്തിൽ നിന്നും 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നത് ആയിരുന്നു കേസ്.

ആരോപണങ്ങൾ‍ ഉയർന്നതിനു പിന്നാലെ സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പിരിച്ചുവിട്ടിരുന്നു. സി​പിഐ​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാക്കി ആയിരുന്നു ആദ്യ കേസ്. 300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​ നി​ഗ​മ​നം. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അ​ന്വേ​ഷ​ണ​ത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com