അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി

16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്
അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി
Source: Files
Published on
Updated on

എറണാകുളം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. ബാക്കിയുള്ള 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്.

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി
'ശരീരത്തിൽ മർദനമേറ്റ പാടുകൾ'; കാസർഗോഡ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുമ്പോഴായിരുന്നു മധു മരിച്ചത്. ഈ സംഭവം കേരളത്തിൽ വലിയ തോതിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും പൊതുജനം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com