തിരുവനന്തപുരം ഗവ. ലോ കോളേജിലെ രക്തസാക്ഷി മണ്ഡപം അനധികൃതം; നിർമാണം തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർക്കും പൊലീസിനും നിർദേശവും നൽകിയിട്ടുണ്ട്
തിരുവനന്തപുരം ഗവ. ലോ കോളേജിലെ രക്തസാക്ഷി മണ്ഡപം അനധികൃതം; നിർമാണം തടഞ്ഞ് ഹൈക്കോടതി
Published on
Updated on

തിരുവനന്തപുരം: ഗവ. ലോ കോളേജിലെ രക്തസാക്ഷി മണ്ഡപത്തിൻ്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മണ്ഡപം അനധികൃതമാണെന്നും ഉദ്ഘാടനം തടയണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർക്കും പൊലീസിനും നിർദേശവും നൽകിയിട്ടുണ്ട്.

ലോ കോളജ് വിദ്യാർഥി അക്ഷയ് കൃഷ്ണൻ കൊടുത്ത റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് ബച്ചു കുര്യന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. എസ്എഫ്ഐ നേതാവ് സക്കീർ ഹുസൈൻ്റെ പേരിലായിരുന്നു മണ്ഡപം നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം ഗവ. ലോ കോളേജിലെ രക്തസാക്ഷി മണ്ഡപം അനധികൃതം; നിർമാണം തടഞ്ഞ് ഹൈക്കോടതി
യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ; ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന് ജോസ് കെ. മാണി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com