അതിവേഗ റെയിൽ: ഇപ്പോൾ ഇറക്കിയത് പ്രിൻസിപ്പൽ ഉത്തരവ്, കേന്ദ്രവുമായി സംസാരിച്ച് പഠിച്ച് മുന്നോട്ട് പോകും: മന്ത്രി കെ.എൻ. ബാലഗോപാൽ

സ്റ്റഡി ചെയ്തു മുന്നോട്ടു പോകാനാവുമെന്നും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു...
മന്ത്രി കെ.എൻ. ബാലഗോപാൽ
മന്ത്രി കെ.എൻ. ബാലഗോപാൽSource: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇപ്പോൾ ഇറങ്ങിയത് പ്രിൻസിപ്പൽ ഉത്തരവാണ്. കേന്ദ്ര ഗവൺമെന്റുമായി സംസാരിച്ചിട്ടുണ്ട്. സ്റ്റഡി ചെയ്തു മുന്നോട്ടു പോകാനാവുമെന്നും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു.

ബജറ്റിലെ അവഗണനയിൽ ഇടപെടേണ്ടത് കേരളത്തിൽ നിന്നുള്ള എംപിമാരാണെന്നും ബാലഗോപാൽ പറഞ്ഞു. യുഡിഎഫ് ഒരക്ഷരം പാർലമെന്റിൽ സംസാരിച്ചിട്ടില്ല. നിയമസഭയിൽ സംസാരിക്കാനേ അനുവദിക്കുന്നില്ല. കേരളത്തിൻ്റെ താൽപര്യമൊന്നും ഒരു താൽപര്യമല്ല. പരമാവധി നുണ പ്രചരിപ്പിക്കാനുളള ശ്രമമാണെന്നും ബാലഗോപാൽ പറഞ്ഞു.

മന്ത്രി കെ.എൻ. ബാലഗോപാൽ
അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ആർആർടിഎസ് പ്രായോഗികവും പൊതു അംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പ്രായോഗികവും സാമൂഹികമായി അംഗീകരിക്കാവുന്നതുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഇതിന്റെ വിജയകരമായ മാതൃകയാണ് ഡൽഹി - മീററ്റ് ആർആർടിഎസ് പദ്ധതി. തൂണുകളിൽ ഉയർത്തിയ രൂപത്തിൽ ഇത് നടപ്പിലാക്കാൻ കഴിയുന്നതിനാൽ, സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി ഇതിനെ സംയോജിപ്പിച്ച് ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Related Stories

കാര്‍ഡ് മെറ്റ വെട്ടി... ഇനി വാര്‍ത്ത വെട്ടുമോ എന്നറിയില്ല...; മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കാര്‍ഡിന് വീണ്ടും കടുംവെട്ട്
മരുന്നു ക്ഷാമത്തില്‍ തര്‍ക്കിച്ച് ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും; ഗുരുതര പ്രതിസന്ധിയെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ
Forest Department takes swift action following the return of the charge sheet in the Muttil tree-felling case
അഭിഷേകിന്റെ അതിവേഗ സെഞ്ച്വറി, സഞ്ജുവിന്റെ രണ്ടാം ഫിഫ്റ്റി, കൊടുങ്കാറ്റായി ബൗളര്‍മാര്‍... ഇന്ത്യക്ക് പരമ്പര സ്വന്തം