കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്

വി.സിയുടെ വ്യക്തി താൽപര്യം മുൻനിർത്തിയാണ് നിയമനമെന്ന് ആരോപണം ഉയർന്നിരുന്നു
കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Published on: 
Updated on: 

കോഴിക്കോട്: മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലാ പ്രോ വൈസ് ചാൻസലർ നിയമനത്തിൽ വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സർക്കാർ അനുമതി തേടാതെ ഡോ. റഷീദ് അഹമ്മദിനെ നിയമിച്ചതിലാണ് നടപടി. വി.സിയുടെ വ്യക്തി താൽപര്യം മുൻനിർത്തിയാണ് നിയമനമെന്ന് ആരോപണം ഉയർന്നിരുന്നു. ഡെപ്യൂട്ടേഷൻ അല്ലാതെ തന്നെ നിയമനം നടത്താമെന്നും സാധൂകരണം നേടിയാൽ മതിയെന്നും വിസി പി. രവീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോ. റഷീദ് അഹമ്മദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചതിലാണ് വകുപ്പിന്റെ ഇടപെടൽ. നിയമനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് സർവകലാശാലയ്ക്കും റഷീദ് അഹമ്മദ് പ്രൊഫസറായ കരുവാരക്കുണ്ട് കെ.ടി.എം കോളജിനും വിശദീകരണം തേടി കത്തയച്ചത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ എങ്ങനെ നിയമനം നടത്തിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം. കെടിഎം കോളജിൽ നിന്ന് റഷീദ് അഹമ്മദിനെ ഏത് അടിസ്ഥാനത്തിലാണ് വിടുതൽ ചെയ്തതെന്നും സർവകലാശാല വിശദീകരിക്കണം.

കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്
നേരറിയാൻ ഡമ്മി മൂല്യനിര്‍ണയം; സാങ്കേതിക പിഴവെന്ന പിഎസ്‌സിയുടെ വാദം പൊളിച്ച് എസ്ഐടി

നിയമനത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് സർവകലാശാല റഷീദ് അഹമ്മദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചത്. സർവകലാശാല വൈസ് ചാൻസലർ വ്യക്തിതാൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. റഷീദ് അഹമ്മദ് മുസ്ലിം ലീഗ് നേതാവാണ്. അതേസമയം, ലീഗിന്റെ നോമിനിയായി പരിഗണിച്ചിരുന്നത് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനെയായിരുന്നു. ഈ നിർദേശം മറികടന്നാണ് റഷീദ് അഹമ്മദിനെ നിയമിച്ചതെന്നും ലീഗ് ആരോപിക്കുന്നു.