തൃശൂർ: ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ജീവനൊടുക്കി. വെട്ടുകടവ് സ്വദേശി സോമസുന്ദര പണിക്കരാണ് (64) മരിച്ചത്. 2015 മുതൽ സ്വകാര്യ കമ്പനിയുമായി സാമ്പത്തിക പ്രശ്നത്തെ ചൊല്ലി സോമസുന്ദരം കേസ് നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് കമ്പനി അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെ സോമസുന്ദര പണിക്കരുടെ വീട് ജപ്തി ചെയ്യാൻ ശ്രമിച്ചിരുന്നു. ജപ്തി നടപടികൾ ആരംഭിക്കാൻ ഇരിക്കെ സോമസുന്ദരം ജീവനൊടുക്കുകയായിരുന്നു.