റിസോർട്ട് മാനേജർ മോശമായി പെരുമാറി; പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ കട്ടപ്പന ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ

സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾ ഇടപെടണമെന്നാണ് രഞ്ജിനിയുടെ ആവശ്യം
പരാതിക്കാരി രഞ്ജിനി
പരാതിക്കാരി രഞ്ജിനിSource: News Malayalam 24x7
Published on

ഇടുക്കി: റിസോർട്ട് മാനേജർ അപമര്യാദയായി പെരുമാറിയ കേസിൽ തങ്കമണി പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായി വിധവയായ വീട്ടമ്മ. ഇടുക്കി സ്വദേശി രഞ്ജിനിയാണ് കട്ടപ്പന ഡിവൈഎസ്‌പിക്ക് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾ ഇടപെടണമെന്നാണ് രഞ്ജിനിയുടെ ആവശ്യം.

കാമാക്ഷി കാൽവരിമൗണ്ട് കല്ലംപ്ലാക്കൽ രഞ്ജിനിയാണ് കട്ടപ്പന ഡിവൈഎസ്പിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. കാൽവരിമൗണ്ടിൽ പ്രവർത്തിക്കുന്ന റിസോർട്ട് മാനേജർ അപമര്യാദയായി പെരുമാറിയ വിഷയത്തിൽ തങ്കമണി പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് കട്ടപ്പന ഡിവൈഎസ്പി ആവശ്യപ്പെട്ടെന്നാണ് പരാതി. ഓഫീസിൽവച്ച് പരാതിയിലെ എതിർകക്ഷിയായ മാനേജരുടെയും റിസോർട്ട് ഉടമയുടെയും സാന്നിധ്യത്തിൽ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതായി രഞ്ജിനി പറയുന്നു.

പരാതിക്കാരി രഞ്ജിനി
"ഇവിടെ ഉണ്ടാവാതിരിക്കാന്‍ ആവില്ലാല്ലോ..."; ഒരിടവേളയ്ക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

തങ്കമണി സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കാതെ വന്നതോടെയാണ് വീട്ടമ്മ കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്. തുടർന്ന് ഡിവൈഎസ്പി ഓഫീസിൽ വൈകിട്ട് ഏഴിന് ശേഷം വിളിച്ചുവരുത്തുകയും എട്ടുമണിവരെ സ്റ്റേഷനിൽ നിർത്തിയതായും ഇവർ പറയുന്നു. പരാതി വ്യാജമാണെന്നും പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൂചിപ്പിച്ചു. പരാതി ഇല്ലന്ന് ഡിവൈഎസ്‌പി എഴുതി വാങ്ങിയതായും രഞ്ജിനി പറയുന്നു.

തന്റെ മകളുടെ മുൻപിൽ വെച്ചായിരുന്നു റിസോർട്ട് ഉടമ ആക്രമിച്ചതെന്നും അയൽവാസികൾ ഇത് നേരിൽ കണ്ടതായും രഞ്ജിനി. ആരോപണ വിധേയനായ റിസോർട്ട് ഉടമയുടെ സ്ഥലത്തിനോട് ചേർന്നാണ് തന്റെ 20 സെൻ്റ് സ്ഥലമുള്ളത്. ഈ സ്ഥലം റിസോർട്ട് ഉടമയ്ക്ക് വേണമെന്ന നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും രഞ്ജിനി പറഞ്ഞു.

പരാതിക്കാരി രഞ്ജിനി
"ആരുടെയും പേര് പറഞ്ഞിട്ടില്ല, വീഡിയോ ചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ"; പൊലീസിന് മൊഴി നൽകി കെ.എം. ഷാജഹാൻ

വാസയോഗ്യമായ വീടില്ലാത്ത തനിക്ക് കാൽവരി മൗണ്ട് പള്ളിയിൽ നിന്നും വീട് വെച്ചു നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി നിർമ്മാണ സാധനങ്ങൾ ഇറക്കുമ്പോൾ റിസോർട്ട് ഉടമ തടഞ്ഞതായും രഞ്ജിനി പറഞ്ഞു. ഹൃദയസംബന്ധമായ രോഗമുള്ള തനിക്ക് നീതി ലഭിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട് കുറ്റക്കാരനായ ഡിവൈസ് പിക്കെതിരെ നടപടി വേണമെന്നുമാണ് രഞ്ജിനിയുടെ ആവശ്യം. പരാതി നൽകിയ വൈരാഗ്യത്തിൽ റിസോർട്ട് ഉടമ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതായും രഞ്ജിനി ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com