ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
Housewife files complaint against Congress leader
കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ
Published on
Updated on

കൊച്ചി: കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ജോസഫിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തെന്നാണ് പരാതി. അരുൺ എബ്രഹാം, ടൈറ്റസ് എന്നിവരും തട്ടിപ്പിൽ പ്രതികളാണ്.

Housewife files complaint against Congress leader
'അമ്മ'യിലെ തർക്കം നിയമ നടപടിയിലേക്ക്; ശ്വേതാ മേനോനെതിരെ നടി ഉഷാ ഹസീന

2023 മുതൽ 2024 വരെ പല തവണകളായാണ് ഇവർ പണം തട്ടിയെടുത്തത്. ഇതിൽ 27 ലക്ഷത്തോളം രൂപ പ്രതികൾ തിരികെ നൽകിയിരുന്നു. ബാക്കി തുക ലഭിക്കാതെ വന്നത്തോടെയാണ് പരാതികാരി പോലീസിനെ സമീപിച്ചത്.

Housewife files complaint against Congress leader
"സിദ്ദീഖും ബാബുരാജും ഉൾപ്പെടെ ഹീനമായി അവഹേളിച്ചു, മറ്റൊരു സ്ത്രീയും കേട്ടുനിൽക്കില്ല"; ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
News Malayalam 24x7
newsmalayalam.com