പാലക്കാട്: രേഖകൾ ഇല്ലാത്ത ഒന്നര കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. തൃശൂർ സ്വദേശികളായ സക്കീർ ഹുസൈൻ, ഷനിൽ എന്നിവരാണ് പിടിയിലായത്. കസബ പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
രേഖകൾ ഇല്ലാതെ കാറിൽ കടത്തിയ ഒരു കോടി 59 ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. KL 70H 1628 എന്ന കാറിലാണ് പണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചന്ദ്രനഗറിൽ നിന്നാണ് പണം പിടികൂടിയത്.