മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻജിഒയുടെ സ്ഥാപകനായിരുന്നു
വി.ബി. അജയകുമാർ
വി.ബി. അജയകുമാർ
Published on

തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു. 48 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിലാണ് സംസ്ക്കാരം.

ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻജിഒയുടെ സ്ഥാപകനായിരുന്നു. അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻജിഒയുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിച്ചിരുന്നു.

വി.ബി. അജയകുമാർ
"താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും സാനു മാഷിന് കഴിഞ്ഞു"

നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യുഎൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത cop 26, cop 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018 ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com