

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവും പ്രതിയുമായ ചന്ദ്രൻ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ മകൻ സനലിനും പരിക്കേറ്റു. സനലിനെ ഗുരുതര പരിക്കുകളോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.