വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
Published on: 
Updated on: 

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയേയും മകൻ ദക്ഷിനേയും കൊലപ്പെടുത്തിയത്. പിന്നീട് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ദക്ഷ് മരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com