"മറവിരോഗം കാരണം അച്ഛൻ അമ്മയെ മറന്നുപോയി"; കെഎസ്ആർടിസി സ്റ്റാൻഡിൽ കണ്ടെത്തിയ വയോധിക മകനൊപ്പം വീട്ടിലേക്ക് മടങ്ങി

മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതെന്ന് മകൻ പറഞ്ഞു.
"മറവിരോഗം കാരണം അച്ഛൻ അമ്മയെ മറന്നുപോയി"; കെഎസ്ആർടിസി സ്റ്റാൻഡിൽ
കണ്ടെത്തിയ വയോധിക
മകനൊപ്പം വീട്ടിലേക്ക് മടങ്ങി
Published on: 
Updated on: 

എറണാകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് മകൻ എത്തി കൂട്ടി കൊണ്ടുപോയത്. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമ്മയെ കൊണ്ടുപോകാൻ എത്തിയതെന്ന് മകൻ പറഞ്ഞു.

"മറവിരോഗം കാരണം അച്ഛൻ അമ്മയെ മറന്നുപോയി"; കെഎസ്ആർടിസി സ്റ്റാൻഡിൽ
കണ്ടെത്തിയ വയോധിക
മകനൊപ്പം വീട്ടിലേക്ക് മടങ്ങി
വൈറൽ താരത്തിൻ്റെ ഭര്‍ത്താവിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ കൊണ്ടുപോകാൻ ഉറച്ച് മധ്യപ്രദേശ് പൊലീസ്

ഇന്നലെ ഭർത്താവിനൊപ്പമാണ് കമലാക്ഷി പെൻഷൻ വാങ്ങാൻ എറണാകുളത്ത് എത്തിയത്. എന്നാൽ മറവി രോഗമുള്ള അച്ഛൻ അമ്മയെ കൊണ്ടുപോകാൻ മറന്നുപോകുകയായിരുന്നു എന്ന് മകൻ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ വയോധികയെ ബസ് സ്റ്റാൻഡിൽ കണ്ടതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വൃദ്ധയെ വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com