പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പടിയിറങ്ങുന്നത് വളരെ സംതൃപ്തിയോടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഞാൻ പ്രതിസ്ഥാനത്തെന്നത് നിങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. രണ്ട് വർഷം പ്രവർത്തിച്ചത് സത്യസന്ധവും സുതാര്യവുമായാണ്. തൻ്റെ സ്വത്തുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടത്തിക്കോളൂ. അങ്ങനെ ആരോപണം ഉന്നയിച്ച് എന്നെ പേടിപ്പിക്കാം എന്ന് കരുതേണ്ട, എൻ്റെ ഭാഗം പാർട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയില്ല. അന്വേഷണം ശരിയായ ദിശയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ശബരിമലയിൽ നിലകളിൽ 10,000 അധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പഴയ ബോർഡുകളുടെ കാലാവധി നീട്ടിയിട്ടില്ല. നീട്ടുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.