ഐഡിഎസ്എഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു; കേന്ദ്രാനുമതി ഇല്ലാത്ത 31 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന് പി.സി. വിഷ്ണുനാഥ്

മേള സമാപിക്കുംമുൻപ് ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനും ഭാരവാഹികളുമെത്തുമെന്നും മന്ത്രിയുടെ ഉറപ്പ്
ഐഡിഎസ്എഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു; കേന്ദ്രാനുമതി ഇല്ലാത്ത 31 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന് പി.സി. വിഷ്ണുനാഥ്
Published on: 
Updated on: 

പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചെങ്കിലും അവ പ്രദർശിപ്പിക്കാൻ നിയമപരമായ പോരാട്ടം തുടരുമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി പി.സി .വിഷ്ണുനാഥ് വ്യക്തമാക്കി. ഇറാനിയൻ സംവിധായകൻ മെഹർദാദ് ഓസ്‌കൗയി ഒരുക്കിയ 'എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ' ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം.

ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയമായിരുന്നു സൂര്യ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു ഐഡിഎസ്എഫ്എഫ്കെയ്ക്ക് തുടക്കമായത്. കൈരളി തിയേറ്ററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മേള ഉദ്ഘാടനം ചെയ്തു. യുവ ഡോക്യുമെന്ററി ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതായി അദ്ദേഹം അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുത്ത 31 ചിത്രങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപരമായ ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഒപ്പം, മേളയുടെ സമാപനത്തിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനും ഭാരവാഹികളുമെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഡിഎസ്എഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു; കേന്ദ്രാനുമതി ഇല്ലാത്ത 31 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന് പി.സി. വിഷ്ണുനാഥ്
"മാറി നിൽക്ക്"; മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

അടൂർ ​ഗോപാലകൃഷ്ണനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യയിൽ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി മാത്രം ഒരു മേളയുള്ളത് കേരളത്തിൽ മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അധ്യക്ഷനായ ചടങ്ങിൽ നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൺ രുചിർ ജോഷി, അംഗങ്ങളായ ലിപിക സിംങ് ധാരായി, മൃണ്മയി ലഗു എന്നിവർ ചേർന്ന് ഡെയിലി ബുള്ളറ്റിനും ഫെസ്റ്റിവൽ കാറ്റലോഗും പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹമായ 'തിരയാട്ടം', 'സിനിമയെ കേൾക്കുമ്പോൾ', 'വേഷങ്ങളുടെ ദൃശ്യഭാഷ' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു.

തുടര്‍ന്ന് ഇറാനിയൻ സംവിധായകൻ മെഹർദാദ് ഓസ്‌കൗയി ഒരുക്കിയ 'എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മേളയുടെ രണ്ടാം ദിനമായ നാളെ മത്സര ചിത്രങ്ങൾ ഉൾപ്പെടെ 59 സിനിമകളാണ് പ്രദർശനത്തിനെത്തുക. ഈ മാസം 30 വരെയാണ് മേള.

News Malayalam 24x7
newsmalayalam.com