സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ വീണ്ടും അനധികൃത നിയമനം, നിയമനം കോഴ വിവാദത്തില്‍ നിയമനം റദ്ദാക്കിയ നൂല്‍പ്പുഴ സ്വദേശിനിക്ക് | എക്സ്ക്ലൂസീവ്

ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്റെ മകന്റെ തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തിയത്.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ വീണ്ടും അനധികൃത നിയമനം, നിയമനം കോഴ വിവാദത്തില്‍ നിയമനം റദ്ദാക്കിയ നൂല്‍പ്പുഴ സ്വദേശിനിക്ക് | എക്സ്ക്ലൂസീവ്
Published on

വയനാട് സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കില്‍ വീണ്ടും അനധികൃത നിയമനം. വയനാട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദിനും പങ്കുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. കോഴ വിവാദത്തില്‍ നിയമനം റദ്ദ് ചെയ്ത നൂല്‍പ്പുഴ സ്വദേശിനിക്കാണ് ജോയിന്‍ രജിസ്ട്രാര്‍ നേരിട്ട് നിയമനം നല്‍കിയത്. രജിസ്ട്രാര്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം.

വയനാട് ജില്ലയിലെ ഏക അര്‍ബന്‍ ബാങ്ക് ആയ സുല്‍ത്താന്‍ബത്തേരിയിലെ ബാങ്കില്‍ നിയമന അഴിമതികള്‍ തുടര്‍ക്കഥയാവുകയാണ്. 2022ല്‍ നിയമനക്കോഴ വിവാദത്തില്‍ പെട്ട് 7 പേരുടെ നിയമനമാണ് അന്ന് ജോയിന്റ് രജിസ്ട്രാര്‍ റദ്ദ് ചെയ്തത്. ഇപ്പോള്‍ അതേ ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദാണ് അതില്‍ ഒരാള്‍ക്ക് സ്ഥിരം നിയമനം നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകളായ ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് ഉയരുന്നത്.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ വീണ്ടും അനധികൃത നിയമനം, നിയമനം കോഴ വിവാദത്തില്‍ നിയമനം റദ്ദാക്കിയ നൂല്‍പ്പുഴ സ്വദേശിനിക്ക് | എക്സ്ക്ലൂസീവ്
താളം തെറ്റി സൗജന്യ ചികിത്സാ പദ്ധതി, കാരുണ്യയിലും ആരോഗ്യ കിരണത്തിലും കുട്ടികള്‍ക്ക് സൗജന്യ ചികിത്സയില്ല; പണമില്ലെന്ന് അധികൃതര്‍ | The Biggest

ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്റെ മകന്റെ തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തിയത്. അന്ന് നിയമനം റദ്ദ് ചെയ്ത ആളുകള്‍ ഇപ്പോഴും കോടതി നടപടികള്‍ നേരിടുകയാണ്. നിരവധി പരാതികള്‍ അബ്ദുല്‍ റഷീദിനെതിരെ ഉണ്ടങ്കിലും അഴിമതി ആരോപണം നേരിടുന്ന ഇയാള്‍ തന്നെയാണ് ഇവ പരിശോധിച്ചതും തള്ളിയതും. അതേസമയം എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും അട്ടിമറി നടന്നുവെന്ന് ബത്തേരി സ്വദേശി റോയ് ജോണ്‍ ആരോപിച്ചു.

ബാങ്കിലെ അനധികൃത നിയമനം റദ്ദ് ചെയ്യണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. റഷീദ് ജോയിന്റ് രജിസ്ട്രാര്‍ ആയതു മുതലുള്ള ഉത്തരവുകളില്‍ പരിശോധന നടത്തണം. ബാങ്ക് ഇടപാടുകള്‍ പൊലീസും വിജിലന്‍സും നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോയ് ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com