ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

ഇവരുടെ സംഘത്തിലെ മൂന്നു പേർ ഇന്നലെ പൊലീസിൻ്റെ പിടിയിലായിരുന്നു.
Kishore Kumar, a native of Rajakkad in Idukki, and Rajimol, a native of Ambalappuzha, have been taken into custody
ഇടുക്കി രാജക്കാട് സ്വദേശി കിഷോർ കുമാർ, അമ്പലപ്പുഴ സ്വദേശി രാജിമോൾ എന്നിവരാണ് പിടിയിലായത്
Published on: 
Updated on: 

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശി കിഷോർ കുമാർ, അമ്പലപ്പുഴ സ്വദേശിനി രാജിമോൾ എന്നിവരാണ് പിടിയിലായത്.

ഇരുവരും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തിലെ മൂന്നു പേർ ഇന്നലെ പിടിയിലായിരുന്നു. സ്പായിൽ ജോലിക്ക് എന്ന പേരിൽ പെൺകുട്ടികളെ എത്തിച്ചായിരുന്നു അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നത്. പ്രതി കിഷോർ കളമശേരി സ്പാ ബലാത്സംഗ കേസിലെ പ്രതി ശ്രീരാജിൻ്റെ സുഹൃത്താണ്.

Kishore Kumar, a native of Rajakkad in Idukki, and Rajimol, a native of Ambalappuzha, have been taken into custody
വയോധികന്‍ ആശുപത്രി ശുചിമുറിയില്‍ മരിച്ച സംഭവം; മാക്കുട്ടി മരിച്ചത് 19നല്ല, 20ന് ശുചിമുറിയിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

അഖിൽ കൃഷ്ണ, യു.എ അഫ്സൽ, അക്ബർ ഷാ എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൻ്റെ രണ്ടാം നിലയിലാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസ് റെയ്ഡിന് എത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളും ഉൾപ്പെടെ 10ഓളം പേർ ഇവിടെ ഉണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകിയാണ് പ്രതികൾ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. അനാശാസ്യപ്രവർത്തനങ്ങൾക്ക് പുറമെ ലഹരി ഉപയോഗവും നടന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Kishore Kumar, a native of Rajakkad in Idukki, and Rajimol, a native of Ambalappuzha, have been taken into custody
ഒരു മണിക്കൂറില്‍ പെയ്തത് 91 മില്ലിമീറ്റര്‍ മഴ; വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരി, പ്രതിഷേധവുമായി ഇടതുനേതാക്കൾ