കൊല്ലത്ത് പൊലീസിനെ ആക്രമിച്ച സംഭവം: പ്രതി സജീവ് അറസ്റ്റിൽ; പിടികൂടിയത് തമിഴ്നാട്ടിൽ നിന്നും

മുടിയും,മീശയും, താടിയും വെട്ടി രൂപം മാറ്റിയ ശേഷമാണ് സജീവ് തമിഴ്‌നാട്ടിലേക്ക് കടന്നത്
സജീവ് പിടിയിൽ
സജീവ് പിടിയിൽ Source: News Malayalam 24x7
Published on
Updated on

കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം രക്ഷപ്പെട്ട ഗുണ്ടാ നേതാവ് സജീവിൻ പിടിയിൽ. തെങ്കാശിയിൽ നിന്നാണ് സജീവനെ പത്തനാപുരം പൊലീസ് പിടികൂടിയത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

മുടിയും,മീശയും, താടിയും വെട്ടി രൂപം മാറ്റിയ ശേഷമാണ് സജീവ് തമിഴ്‌നാട്ടിലേക്ക് കടന്നത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിവിദഗ്‌ദമായി പൊലീസ് പ്രതിയെ പിടികൂടി. പത്തനാപുരം സിഐ ബിജു ആർ ,എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.

സജീവ് പിടിയിൽ
ദീപക്കിന്റെ മരണം: ഷിംജിതയുടെ ഫോൺ വിശദമായി പരിശോധിക്കാൻ പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സപ്താഹ പരിപാടിക്കിടെ അൽസേഷ്യൻ നായയുമായി എത്തിയ സജീവ്, അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസിന് പരാതി ലഭിച്ചു. ഇത് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. ഇയാൾ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചു നശിപ്പിക്കുകയായിരുന്നു.

ഓഫ് റോഡ് വാഹനം ഉപയോഗിച്ച് ജീപ്പ് ഇടിച്ചുതെറിപ്പിച്ചതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ ഒരു എസ്ഐക്കും രണ്ട് സിപിഒമാർക്കുമാണ് പരിക്കേറ്റത്.

സജീവ് പിടിയിൽ
സർക്കാർ ഉത്തരവിന് പുല്ലുവില; എആർ ക്യാംപിലെ താൽക്കാലിക ജീവനക്കാരനെ കൊണ്ട് വീട്ടുപണി ചെയ്യിച്ച് കമാൻഡൻ്റ്
News Malayalam 24x7
newsmalayalam.com