മലപ്പുറം എടക്കരയിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി. ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡൻ്റ് ടി.കെ. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണ് റീത്ത് വെച്ചതെന്നാണ് പരാതി പറയുന്നത്. ഗാന്ധിക്ക് പുഷ്പചക്രം സമർപ്പിച്ചതാണെന്ന് അശോക് കുമാറിൻ്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും, ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് താമരശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം നിപയല്ലെന്ന് ഡിഎംഒ. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂവെന്നും ഡിഎംഒ പറഞ്ഞു. മരിച്ച അനയയുടെ വീട് സ്ഥിതി ചെയ്യുന്ന 3ആം വാർഡിൽ പനി സർവേ ആരംഭിച്ചു
സ്‌കൂള്‍ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. നടുവണ്ണൂര്‍, അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത് യുഡിഎസ്എഫ് പ്രവർത്തകരും, എസ്എഫ്ഐ പ്രവർത്തകരമാണ് ഏറ്റുമുട്ടിയത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ നാല് നഗരങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പ്രമോട്ടർ ആയ ശദാദ്രു ദത്തയാണ് ഷെഡ്യൂൾ പുറത്ത് വിട്ടത്.
യുക്രെയ്ൻ-റഷ്യ വെടിനിർത്തലിൽ നിർണായ ചർച്ചയ്ക്ക് റഷ്യൻ വിദേശകാര്യമന്ത്രി എത്തിയത് യുഎസ്എസ്ആർ എന്നെഴുതിയ വേഷത്തിൽ. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയീ ലാവ്റോവാണ് സോവിയറ്റ് യൂണിയൻ എന്നെഴുതിയ സ്വെറ്റ് ഷർട്ടിട്ട് അലാസ്കയിലെത്തിയത്. അതേ വേഷത്തിൽ തന്നെയാണ് മാധ്യമങ്ങളോട് സംസാരിച്ചതും.
ഹുമയൂൺ ശവകൂടീരത്തിൻ്റെ താഴികക്കുടം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സ്ഥലത്ത് നിരവധി സന്ദര്‍ശകര്‍ കുടുങ്ങിയതായി അഗ്നിശമനസേന അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 16-08-2025) അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബാധകം.
പെരുമണ്ണ വള്ളിക്കുന്നിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പുതിയോട്ട് മുഹമ്മദിൻ്റെ വീട്ടിലാണ് അപകടം. കാഴ്ച പരിമിതിയുള്ള മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നിട്ടുണ്ട്.
അമ്മയുടെ ഭാരവാഹികളായി വനിതകൾ വരണമെന്ന് നേരത്തെ പറഞ്ഞതാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമയെ സ്നേഹിക്കുന്നവർ അനുകൂലമായ നിലപാട് സ്വീകരിച്ചു. ഭാരവാഹികളായി വനിതകൾ വരുമ്പോൾ സിനിമാ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരുമെന്നും സജി ചെറിയാന്‍.
കഴിവുള്ള, കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോൻ എന്നും മന്ത്രി പറഞ്ഞു. ശ്വേതയ്ക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി. എല്ലാ പിന്തുണയും നൽകിയിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
'അമ്മ' ഒരു സ്ത്രീ ആയിരിക്കുന്നുവെന്ന് താര സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേത മേനോന്റെ ആദ്യ പ്രതികരണം. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. വലിയ ദൗത്യമാണെന്നും സന്തോഷമുണ്ടെന്നു ശ്വേത. പിണങ്ങിപ്പോയവർ തിരിച്ചുവരണം. ആവശ്യമെങ്കിൽ അവരെ നേരിട്ടുവിളിക്കുമെന്നും ശ്വേത അറിയിച്ചു.
പ്രസിഡന്റ് - ശ്വേത മേനോൻ
വൈസ് പ്രസിഡന്റ് - ലക്ഷ്മി പ്രിയ, ജയൻ ചേർത്തല
ജന. സെക്രട്ടറി - കുക്കു പരമേശ്വരൻ
ജോയിന്റ് സെക്രട്ടറി - അൻസിബ ഹസൻ
ട്രഷറർ - ഉണ്ണി ശിവപാൽ
എക്സിക്യൂട്ടീവ്
സരയു
അഞ്ജലി നായർ
ആശ
നീന കുറുപ്പ്
സന്തോഷ് കീഴാറ്റൂർ
ടിനി ടോം
വിനു മോഹൻ
ഡോ റോണി
കൈലാഷ്
ജോയ് മാത്യു
സിജോയ് വർഗീസ്
താമരശ്ശേരിയിലെ നാലു വയസ്സുകാരിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് താമരശേരി പൊലീസ് കേസെടുത്തു
ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോക്ടർ മീനാക്ഷി വിജയകുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നുവഴിയിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ട് ഡോക്ടർ എടുത്തിരുന്നില്ല. ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല.
ഇതെതുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്.
എം.ആർ. അജിത് കുമാറിൻ്റെ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിൽ സർക്കാരിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ. മുഖ്യമന്ത്രി വഴിവിട്ട സഹായം നടത്തി. നടന്നത് സ്വജനപക്ഷപാതമാണ്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപകസംഘമാണെന്നത് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപകസംഘമാണെന്ന യാഥാർഥ്യമാണ് പുറത്ത് വന്നിരിക്കുന്നത്.
ഉപജാപക സംഘമാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് കോടതിയുടെ ഉത്തരവ്. ഏത് അദൃശ്യ ശക്തിയാണ് ക്ലീൻ ചിറ്റ് നൽകിയതെന്ന ചോദ്യമാണ് കോടതി ചോദിച്ചത്. ഇഷ്ടക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന അദൃശ്യ ശക്തി സർക്കാരിന്റെ മറവിൽ ഒളിച്ചിരിപ്പുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നിലമ്പൂർ പൂക്കോട്ടുംപാടം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കരടി കുട് തകർത്ത് രക്ഷപ്പെട്ടു. പുഞ്ച കൊടമുക്ക് ദേവി ക്ഷേത്രപരിസരത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുമ്പാണ് കരടി കൂട് തകർത്ത് രക്ഷപ്പെട്ടത്.
എറണാകുളം തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥിയെ ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. കൊച്ചിൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലിനെതിരായ പ്രതിഷേധം നടത്തിയതിലാണ് കേസ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി, സനൽ മുഹമ്മദ്, ആഷിഖ് ഹുസൈൻ, നീന, അലൻ സാജു ഉൾപ്പടെ 8 പേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്തിയേക്കും. AFC കപ്പിൽ റൊണാൾഡോയുടെ അൽ നസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പിൽ. എവേ മത്സരത്തിൽ താരം ഇന്ത്യയിലേക്കെത്താൻ സാധ്യത.
ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം അവസാനിപ്പിക്കുമെന്ന് നടന്‍ ബാബുരാജ്. ശ്വേതാ മേനോനുമായി ഏറെക്കാലമായുള്ള ബന്ധം. പുതിയ ഭരണസമിതി വന്നാല്‍ ആദ്യ അജണ്ടയായി ശ്വേതാ മേനോന്‍ എതിരെയുള്ള കേസിന്റെ പിന്നിലെ സത്യം കണ്ടെത്തണം. അഭിപ്രായ വ്യത്യാസങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറയേണ്ടതാണ്. സ്ത്രീകള്‍ നേതൃത്വസ്ഥാനത്തേക്ക് വരണം. അവര്‍ മോശക്കാരല്ലെന്നും ബാബുരാജ്.
ആര്‍എസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രിസ്ത്യാനികളെന്ന് ബിനോയ് വിശ്വം. ചില വൈദിക ശ്രേഷ്ഠര്‍, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അത് മറക്കുന്നു. സ്വര്‍ണം പൂശിയ കിരീടം കണ്ട് കണ്ണ് മഞ്ഞളിക്കുന്നു. നമുക്ക് അറിയാത്ത എന്തോ കാരണത്താല്‍ അവര്‍ ബിജെപിയോട് ചങ്ങാത്തം കൂടുകയാണ്. 'പുരോഹിതരെ നിങ്ങള്‍ നസ്‌റേത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കരുത്', എന്നും ബിനോയ് വിശ്വം.
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ബിനോയ് വിശ്വം. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി കുടുക്കാന്‍ ശ്രമിച്ചു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ കുടുക്കുന്ന സംഘടനയായി എല്‍എഡിഎഫ് സര്‍ക്കാര്‍ മാറരുത്.
അതാണ് സിപിഐ നയമെന്നും ബിനോയ് വിശ്വം . പുസ്തകം ഇറക്കാന്‍ വേണ്ടി മാവോയിസ്റ്റ് നേതാവ് രൂപേഷിന് നിരാഹാരം കിടക്കേണ്ടി വരുന്നു. പുസ്തകം പ്രചരിപ്പിക്കാന്‍ തടവുകാര്‍ക്ക് അവകാശമുണ്ടെന്നു സുപ്രീംകോടതി വരെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പുസ്തകം ഇറക്കാന്‍ ആയില്ല.
സ്ഥിരമായി പൗരന്മാരെ തടങ്കലില്‍ ഇടുന്ന സംസ്ഥാനമായി മാറരുത് കേരളം. ഇത് അംഗീകരിക്കാന്‍ സിപിഐക്ക് ആവില്ല. യുഡിഎഫിനും ബിജെപിയും അങ്ങനെ ആകാന്‍ കഴിയും. ഇടതുപക്ഷ സര്‍ക്കാര്‍ അങ്ങനെ ആവാന്‍ പാടില്ലെന്നും വിമര്‍ശനം.
പാലക്കാട് പട്ടാമ്പി പ്രഭാപുരത്ത് തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടിൽ ഗിരീഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തോട്ടത്തിൽ രാവിലെ പുല്ല് അരിയാൻ എത്തിയവരാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. യുവാവിൻ്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിച്ചതിനെ തുടർന്ന് കൊപ്പം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കോഴിക്കോട്: നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
താമരശ്ശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് ഇന്നലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (45), യാത്രക്കാരി രതി (40) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
രതിയുടെ ഭര്‍ത്താവ് സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പതിമൂന്ന് വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ വള്ളേരി മോഹനന്‍ മരിച്ചു. വെട്ടേറ്റതിനെ തുടര്‍ന്ന് മോഹനന്‍ വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തളിപ്പറമ്പ് മേഖലയിലുണ്ടായ തുടര്‍ സംഘര്‍ഷങ്ങള്‍ക്കിടെയാണ് മോഹനന് വെട്ടേറ്റത്.
2012 ഫെബ്രുവരി 21 നായിരുന്നു മോഹനനെ ആക്രമിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഷുക്കൂറിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്. 2012 ഫെബ്രുവരി 20 നായിരുന്നു അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെച്ചാണ് മോഹനന്‍ മരിച്ചത്.
വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞു മതം പറഞ്ഞു ഇന്ത്യ എന്ന വികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത സോഷ്യലിസ്റ്റ് സങ്കല്പം തുടങ്ങിയ മൂല്യങ്ങള്‍ ഭരണഘടന മൂല്യങ്ങളാണ്. ഇവ നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ് ചര്‍ച്ചയ്ക്ക് വിഷയമാക്കാനുള്ളതല്ല. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒരുപോലെ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകും. ഒരുവശത്ത് ദാരിദ്ര നിര്‍മാര്‍ജനം, മറുവശത്ത് ഭാവി കേരളം കെട്ടിപ്പടുക്കല്‍ ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തും.
പ്രസംഗം രക്തസാക്ഷികളെ അപമാനിക്കുന്നത്. സ്വാതന്ത്ര്യ ദിനം മതസംഘടനയെ പ്രശംസിക്കാൻ ദുരുപയോഗം ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും സിപിഐഎം പ്രസ്താവന
ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഡാലോചന. തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്ന്. അന്വേഷണം വേണമെന്നും എം.ആര്‍ അജിത്കുമാര്‍.
ആരോപണം ഉന്നയിച്ചത് പി.വി.അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാല്‍. ഫ്‌ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ല. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍
അന്‍വറുമായി അനുനയ ചര്‍ച്ച നടത്തി
മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാല്‍ അന്‍വറുമായി അനുനയ ചര്‍ച്ച നടത്തി. അന്‍വര്‍ ഉന്നയിച്ച സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. എം.ആര്‍.അജിത്കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു
നേടിയെടുത്ത സ്വാതന്ത്ര്യം ആര്‍ക്കും അടിയറവ് വെക്കരുത്, സംരക്ഷിക്കണം. യഥാര്‍ത്ഥ സ്വാതന്ത്ര്യം സംരക്ഷിക്കണം. നാനാത്വത്തില്‍ ഏകത്വം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും എതിര്‍ക്കണം. രാഷ്ട്രീയ സ്വാതന്ത്യത്തിലേക്ക് കടന്നുകയറാന്‍ ആരേയും അനുവദിച്ചു കൂടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്താനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹം. അത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സ്വീകാര്യമല്ല. അത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല.
ജനാധിപത്യത്തെ തകര്‍ക്കുന്ന തരത്തില്‍ വേദികളെ കയ്യടക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍, പാര്‍ട്ടികള്‍ ആ നിലയിലേക്ക് മാറുന്ന കാലഘട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നതിനെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. ഈ സാഹചര്യത്തിലാണ് നമ്മള്‍ സ്വതന്ത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നമ്മള്‍ കടക്കണം.
രാജ്യത്തിന്റെ ഭാവി സുരക്ഷിതവും സമൃദ്ധവുമാക്കാന്‍ നാം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓരോ പൗരനും തുല്യ നീതിയും അവസരവും ലഭിക്കുന്ന ഭാരതം കെട്ടിപ്പടുക്കണം. വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കാന്‍ ഇനിയും മുന്നോട്ട് പോകണം. ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞു മതം പറഞ്ഞു ഇന്ത്യ എന്ന വികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത സോഷ്യലിസ്റ്റ് സങ്കല്പം തുടങ്ങിയ മൂല്യങ്ങള്‍ ഭരണഘടന മൂല്യങ്ങളാണ്. ഇവ നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ് ചര്‍ച്ചയ്ക്ക് വിഷയമാക്കാനുള്ളതല്ല. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒരുപോലെ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകും. ഒരുവശത്ത് ദാരിദ്ര നിര്‍മാര്‍ജനം, മറുവശത്ത് ഭാവി കേരളം കെട്ടിപ്പടുക്കല്‍ ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തും.
മതനിരപേക്ഷതയാണ് സ്വാതന്ത്ര്യം നേടികൊടുത്തവര്‍ ലക്ഷ്യം വച്ചത്
ജനാധിപത്യവും മതേതരത്വവുമാണ് സ്വപ്നം കണ്ടത്
മതരാഷ്ട്രവാദത്തിന്റെ ഭീഷണി ഇന്ന് നേരിടുന്നു
കച്ചവടത്തിൻ്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നു
ബ്രിട്ടീഷുകാർക്കൊപ്പം കച്ചവടത്തിൽ ഏർപ്പെട്ടവരാണ് സ്വാതന്ത്ര്യത്തിന് എതിര് നിന്നത്
മതത്തിന്റെയോ ജാതിയുടെ പേരില്‍ ഒരു കുട്ടിയെയും മാറ്റി നിര്‍ത്താന്‍ പാടില്ല
എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യം
9 വര്‍ഷമായി പിണറായി വിജയന്‍ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
ഭരണഘടന സ്ഥാപനമേധാവികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടയുന്നു
ഭരണസ്തംഭനം ഉണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തുന്നു
ഗവര്‍ണറുടെ പദവിയെക്കുറിച്ച് ഭരണഘടനയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്
അംബേദ്കര്‍ പറഞ്ഞതിന് വിഭിന്നമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്
'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' യുവാക്കൾക്കുള്ള തൻ്റെ സ്വാതന്ത്ര്യ ദിന സമ്മാനമാണെെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നര ലക്ഷം കോടി രൂപയുടേതാണ് ഈ പദ്ധതി. മൂന്നര കോടി യുവാക്കൾക്ക് പദ്ധതി ഗുണം ചെയ്യുമെന്നും യുവാക്കൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് മോദി പറഞ്ഞു.
ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മെയ്ക്ക് ഇൻ ഇന്ത്യ , ആത്മനിർഭർ ഭാരത് എന്നിവയ്ക്ക് ഊന്നൽ നൽകി പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് എല്ലാ മേഖലകളിലും നേട്ടം കൈവരിക്കണം. എല്ലാ മേഖലകളിലും സ്വയം പര്യാപ്തത വേണം. ബഹിരാകാശത്തും വലിയ നേട്ടം കൈവരിച്ചു. ഇന്ത്യ ബഹിരാകാശത്ത് സ്വന്തം സ്റ്റേഷൻ നിർമിക്കും. ഗഗൻയാന് രാജ്യം തയ്യാറെടുക്കുകയാണ്. പുതിയ ആശയങ്ങൾ വേണമെന്നും യുവാക്കളോട് മോദി ആഹ്വാനം ചെയ്തു.
#WATCH | PM Narendra Modi says, "Today, I urge the young scientists, talented youth, engineers, professionals and all departments of the Government that we should have our jet engines for our own Made in India fighter jets."
— ANI (@ANI) August 15, 2025
Video: DD pic.twitter.com/FEjtAqvktt
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാകിസ്ഥാനെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "പാകിസ്ഥാൻ്റെ ആണവ ഭീഷണിക്ക് മുന്നിൽ ഇന്ത്യ വഴങ്ങില്ല. സിന്ധു നദീജല കരാറിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ല. ഇക്കാര്യത്തിൽ പുനരാലോചന നടത്തില്ല. ഇക്കാര്യത്തിൽ ഒരു സമവായത്തിനുമില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്," മോദി പറഞ്ഞു.
#WATCH | PM Narendra Modi says, "....Entire India was outraged, and the entire world was shocked by such a massacre (Pahalgam)...Operation Sindoor is the expression of that outrage....Destruction in Pakistan is so massive that new revelations are being made every day and new… pic.twitter.com/UJyLAHyOOH
— ANI (@ANI) August 15, 2025
#WATCH | Delhi: Prime Minister Narendra Modi begins his address on the 79th #IndependenceDay.
— ANI (@ANI) August 15, 2025
PM Modi says, "This great festival of freedom is a festival of 140 crore resolutions..."
(Video Source: DD) pic.twitter.com/Gpa3bhYsbr
സ്വാതന്ത്ര്യ ദിനം അഭിമാനത്തിൻ്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പറഞ്ഞു. "എനിക്ക് മാതൃരാജ്യം പ്രാണനേക്കാൾ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്നിക്കാം," മോദി പറഞ്ഞു.
#WATCH | Delhi: Prime Minister Narendra Modi hoists the national flag at the Red Fort. #IndependenceDay
— ANI (@ANI) August 15, 2025
(Video Source: DD) pic.twitter.com/UnthwfL72O
#WATCH | Two Mi-17 helicopters of the Indian Air Force fly above the Red Fort and shower flower petals. One flies with the Tiranga, the other displays a banner of Operation Sindoor.
— ANI (@ANI) August 15, 2025
Video: DD pic.twitter.com/f5cTTGLyuh
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്ത് 79ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു.
#WATCH | Prime Minister Narendra Modi arrives at the ramparts of the Red Fort to lead the nation in celebrating #IndependenceDay
— ANI (@ANI) August 15, 2025
Video: DD pic.twitter.com/7nREMUqsqi
#WATCH | Defence Minister Rajnath Singh hoists the National Flag at his residence in Delhi, on #IndependenceDay2025 pic.twitter.com/wzNyB6eQR0
— ANI (@ANI) August 15, 2025
#WATCH | Prime Minister Narendra Modi pays tribute to Mahatma Gandhi at Rajghat, in Delhi, on #IndependenceDay
— ANI (@ANI) August 15, 2025
(Video: DD) pic.twitter.com/3ecTwDdQXB
#WATCH | Union Minister Manohar Lal Khattar hoists the National Flag at his residence in Delhi, on #IndependenceDay2025 pic.twitter.com/Kl1jAwdj2q
— ANI (@ANI) August 15, 2025
രാജ്യം ഇന്ന് 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറവിലാണ്. അതേസമയം, കനത്ത സുരക്ഷയിലാണ് രാജ്യമെങ്ങും. സ്വാതന്ത്യ ദിനത്തിൻ്റെ ഭാഗമായി പൊലീസ് പട്രോളിങ്ങും ബോർഡറുകളിലെ പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ രാജ്യതലസ്ഥാനം കനത്ത പൊലീസ് കാവലിലാണ്. റെഡ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 20,000 പൊലീസുകാരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. അൽപ്പസമയത്തിനകം പ്രധാനമന്ത്രി ഇവിടെ ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.
#WATCH | Delhi | Red Fort all decked up for the 79th Independence Day celebrations today. PM Narendra Modi to address the nations from the ramparts of the Red Fort today
— ANI (@ANI) August 15, 2025
Posters and banners on Operation Sindoor also a part of the decorations here pic.twitter.com/kTEKIeKALw