പാലക്കാട് എൽഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആർ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം

സ്ഥാനാർഥിത്വം സംബന്ധിച്ച് ഇന്നത്തെ സിപിഐഎം ജില്ലാസെക്രട്ടറിയേറ്റ് യോഗം ചർച്ചചെയ്യും
പാലക്കാട് എൽഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആർ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം
Source: Social Media
Published on
Updated on

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സിപിഐഎം സ്വന്തന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനൊരുങ്ങുന്നതായി സൂചന. പ്രശസ്ത വ്യവസായിയും എൻഎംആർ ഹോട്ടൽ ശൃംഖല ഉടമയുമായ എൻ.എം.ആർ.റസാഖിനെ സ്ഥാനാർഥിയാക്കാനൊരുങ്ങുന്നതായാണ് വിവരം.

സ്ഥാനാർഥിത്വം സംബന്ധിച്ച് ഇന്നത്തെ സിപിഐഎം ജില്ലാസെക്രട്ടറിയേറ്റ് യോഗം ചർച്ചചെയ്യും. പാലക്കാട് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം 40 ശതമാനത്തോളം വോട്ടുകളും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായതു കൊണ്ടുതന്നെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി റസാഖിനെ കൊണ്ടുവരാനുള്ള നീക്കമെന്നാണ് സൂചന. കഴിഞ്ഞ വർഷങ്ങളിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ആശയവും ഇതിന് പിന്നിലുണ്ട്.

നഗരത്തിലെ മൂന്ന് വ്യവസായികളെയാണ് ആദ്യ ഘട്ടത്തിൽ സിപിഐഎം പരിഗണിച്ചിരുന്നത്. എൻഎംആർ റസാഖിന് പുറമേ പാലക്കാട്ടെ മറ്റൊരു ഹോട്ടലായ ടോപ് ഇൻ ടൗൺ ഉടമയായ രാജു, മറ്റൊരു വ്യവസായിയായ നിഖിൽ കൊടിയത്തൂർ എന്നിവരെയും സിപിഐഎം പരിഗണിച്ചിരുന്നു. ഒടുവിൽ മണ്ഡലത്തിലേയും ന്യൂനപക്ഷങ്ങൾക്കിടയിലെയും സ്വാധീനം പരിഗണിച്ച് എൻഎംആർ റസാഖിനെ സ്ഥാനാർഥിയാക്കുവാൻ സിപിഐഎം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം എൻഎംആർ റസാഖിൻ്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com