ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരം; കാര്യവട്ടത്തെ ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടന ചടങ്ങിൽ നടൻ പൃഥ്വിരാജ് സി.എ. സനിൽകുമാർ എം.ബിക്ക് ആദ്യ ടിക്കറ്റ് കൈമാറി.
IND vs NZ match ticket sale karyavattom greenfield stadium
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
Published on
Updated on

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരത്ത് വച്ച നടന്ന ഉദ്ഘാടന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ സി.എ. സനിൽകുമാർ എം.ബിക്ക് ആദ്യ ടിക്കറ്റ് കൈമാറി.

ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചയച്ചിരിക്കുന്നത്. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

IND vs NZ match ticket sale karyavattom greenfield stadium
വിക്കറ്റിന് പിന്നിൽ വിസ്മയ ക്യാച്ചുമായി 'പറക്കും സാംസൺ'

മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ ചടങ്ങിൽ വ്യക്തമാക്കി.

IND vs NZ match ticket sale karyavattom greenfield stadium
വീണ്ടും വിസ്മയ ഇന്നിങ്സ്; നാഗ്‌പൂരിൽ പുതിയ ലോക റെക്കോർഡുമായി അഭിഷേക് ശർമ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com