നാവികസേനയുടെ കരുത്തുകാട്ടി അഭ്യാസ പ്രകടനം; നാവികസേനാ ദിനാഘോഷത്തിന്റെ റിഹേഴ്സൽ ശംഖുമുഖത്ത്

ഡിസംബർ മൂന്നിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും
 അഭ്യാസ പ്രകടനത്തിൽ നിന്നും
അഭ്യാസ പ്രകടനത്തിൽ നിന്നുംSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ കരുത്തുകാട്ടി ശംഖുമുഖത്ത് അഭ്യാസ പ്രകടനം. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള റിഹേഴ്സൽ ഇന്നലെ സംഘടിപ്പിച്ചു. ഡിസംബർ മൂന്നിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും.

ആർത്തുലയുന്ന തിരമാലകൾക്ക് മീതെ ഇന്ത്യയുടെ പടക്കപ്പലുകൾ. മൂടിപ്പുതച്ചു കിടന്ന ശംഖുംമുഖത്തെ കാർമേഘങ്ങളെ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ. കറാച്ചിയെ വിറപ്പിച്ച ഓപ്പറേഷൻ ട്രൈഡൻ്റിൻ്റെ സ്മരണ പുതുക്കി ഓപ്പറേഷൻ ഡെമോ.

 അഭ്യാസ പ്രകടനത്തിൽ നിന്നും
രാഹുലിന് കുരുക്കിടാൻ പൊലീസ്; ബലാത്സംഗം നടന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും; ശബ്‌ദ രേഖയുടെ ആധികാരികത പരിശോധിക്കും

ഐഎൻഎസ് കൊൽക്കത്ത,ഐഎൻഎസ് തൃശൂൽ, ഐഎൻഎസ് ഇംഫാൽ യുദ്ധക്കപ്പലുകളും സി കിംഗ്, സീ ഹോക്,ഡോർണിയർ യുദ്ധ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററുകളുമാണ് പ്രകടനങ്ങളുടെ ഭാഗമായത്. ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് ഡിസംബർ മൂന്നിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വാഭാവിക തീരം പൂർണമായും കടലെടുത്ത ശംഖുമുഖത്ത് കൃത്രിമമായാണ് തീരം ഒരുക്കിയത്. നാവികസേനയുടെ കരുത്തും മികവും അഭ്യാസപ്രകടനത്തിലൂടെ പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കുകയാണ് സേന.

 അഭ്യാസ പ്രകടനത്തിൽ നിന്നും
സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവ്, ജനകീയ നേതാവ്, കരുത്തുറ്റ പോരാളി; കാനത്തിൽ ജമീലയെ അനുസ്മരിച്ച് രാഷ്‌ട്രീയ നേതാക്കൾ

8000 പേരെ ഉൾക്കൊള്ളാവുന്ന പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്. ശംഖുമുഖം തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭ്യാസപ്രകടനങ്ങൾ കാണാനാകും. നാവികസേനാ ദിനമായ ഡിസംബർ 4ന് നടക്കേണ്ട അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സൗകര്യാർഥമാണ് ഒരു ദിവസം മുൻപു നടത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com