രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസുകളിലെ അന്വേഷണം നിലച്ചു; യുഡിഎഫ് അധികാരത്തിൽ വന്നതോടെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല

രാഹുലിനെതിരായ മൂന്ന് പരാതികളിൽ രണ്ടെണ്ണത്തില്‍ കേസെടുത്തെങ്കിലും ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
Investigation into rape cases against Rahul Mamkootathil has stalled
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസുകളിലെ അന്വേഷണം നിലച്ചുSource: FB
Published on: 
Updated on: 

തിരുവനന്തപുരം: കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസുകളിലെ അന്വേഷണം നിലച്ചു. രാഹുലിനെതിരായ മൂന്ന് പരാതികളിൽ രണ്ടെണ്ണത്തില്‍ കേസെടുത്തെങ്കിലും ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഉദ്യോഗസ്ഥരില്‍ പലരേയും സ്ഥലംമാറ്റിയതോടെ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നാമമാത്രമായി.

പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒന്നിനു പുറകെ ഒന്നായി എത്തിയത് മൂന്ന് ബലാത്സംഗ പരാതികളാണ്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കുറ്റത്തിൽ ആദ്യ കേസെടുത്തത് 2025 നവംബർ 28 നാണ്. ഇതരസംസ്ഥാനത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ആളൊഴിഞ്ഞ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിസംബര്‍ 3ന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു.

Investigation into rape cases against Rahul Mamkootathil has stalled
എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, ശേഷം പെൺകുട്ടിയുടെ മാതാവുമായി ഒളിച്ചോടി; വ്യാജസിദ്ധൻ പിടിയിൽ

ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു കേസുകളിലും ജാമ്യമെടുത്ത് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനിടെയാണ് മൂന്നാമത്തെ കേസ് വരുന്നത്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ 17 ദിവസം ജയിലിലിട്ട ആ കേസില്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയായത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പോകുന്നതിന് മുന്‍പ് തന്നെ കുറ്റപത്രവും നല്‍കി. എന്നാൽ സർക്കാർ മാറിയതിന് പിന്നാലെ അന്വേഷണവും നിലച്ചു. പൊലീസ് സേനയിലെ അഴിച്ചു പണിയിൽ പ്രത്യേക അന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും പലവഴിക്കായി. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് ഉദ്യോഗസ്ഥൻ നൽകുന്ന വിശദീകരണം. എന്നാൽ കുറ്റപത്രം തയ്യാറാക്കാനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല എന്നാണ് വിവരം.

Investigation into rape cases against Rahul Mamkootathil has stalled
വിദ്യാർഥികൾക്ക് നൽകിയ കൺസെഷൻ ബസ് മേഖലയെ തകർത്തു; നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
News Malayalam 24x7
newsmalayalam.com